For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
മംഗല്‍പ്പാടി പ്രതാപ് നഗറില്‍ എസ്‌ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്കുള്ള കീഴ്‌കോടതിയുടെ ശിക്ഷ മേല്‍കോടതി ശരിവെച്ചു

മംഗല്‍പ്പാടി പ്രതാപ് നഗറില്‍ എസ്‌ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്കുള്ള കീഴ്‌കോടതിയുടെ ശിക്ഷ മേല്‍കോടതി ശരിവെച്ചു

07:44 PM Aug 02, 2022 IST | UD Desk
Advertisement

കാസര്‍കോട്: മംഗല്‍പ്പാടി പ്രതാപ്‌നഗറില്‍ എസ്‌ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്കുള്ള കീഴ്കോടതിയുടെ ശിക്ഷ മേല്‍ക്കോടതി ശരിവെച്ചു. 2012 ജനുവരി 22ന് അന്നത്തെ മഞ്ചേശ്വരം സബ് ഇന്‍സ്പെക്ടര്‍ എം രാജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഇസ്മയില്‍, സിവില്‍ പൊലീസ് ഓഫീസര്‍ വിജയന്‍ എന്നിവരെ അക്രമിച്ച കേസിലെ ഒന്നാംപ്രതി പ്രതാപ്നഗറിലെ അബ്ദുല്‍ ആരിഫ് എന്ന അച്ചു, രണ്ടാംപ്രതി പ്രതാപ് നഗറിലെ മുഹമ്മദ് റഫീഖ് എന്നിവര്‍ക്ക് കാസര്‍കോട് സബ്കോടതി മൂന്നുവര്‍ഷത്തെ കഠിനതടവും 10,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ ഒരുമാസത്തെ അധികതടവും വിധിച്ചിരുന്നു. ശിക്ഷയ്ക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ കാസര്‍കോട് ജില്ലാ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി തള്ളുകയും കീഴ്കോടതിവിധി ശരിവെക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ ബാലകൃഷ്ണന്‍ ഹാജരായി.

Advertisement
Advertisement