നാലപ്പാട് ഇന്റീരിയേര്‍സിന്റെ ലോഗോ പ്രകാശനം ചെയ്തു
04:37 PM May 25, 2023 IST | Utharadesam
Advertisement
കാസര്‍കോട്: 38 വര്‍ഷമായി ഫര്‍ണിച്ചര്‍ വിപണന രംഗത്ത് വിശ്വസ്തയാര്‍ജിച്ച നാലപ്പാട് ഗ്രൂപ്പിന്റെ പുതിയ സംരംഭമായ നാലപ്പാട് ഇന്റീരിയേര്‍സിന്റെ ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഇന്റീരിയര്‍സ് ഡിസൈനിങ് രംഗത്ത് പുതുമയാര്‍ന്ന പുതിയ കളക്ഷനുകളും വൈവിധ്യങ്ങളും സമന്വയിപ്പിച്ച് നാലപ്പാട് ഗ്രൂപ്പ് കാസര്‍കോട് നുള്ളിപ്പാടിയില്‍ ഒരുക്കുന്ന പുതിയ ഷോറൂമാണ് നാലപ്പാട് ഇന്റീരിയര്‍സ്. അന്താരാഷ്ട്ര നിലവാരത്തോടൊപ്പം തച്ചുശാസ്ത്രവും സമന്വയിപ്പിച്ച് നൂതന രീതിയില്‍ വീടുകള്‍, ഓഫീസുകള്‍ തുടങ്ങിയവയ്ക്ക് ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്ത് നല്‍കുന്ന സംരംഭമാണിതെന്ന് മാനേജ്മെന്റ് അറിയിച്ചു. ലോഗോ പ്രകാശന ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ ഷാഫി നാലപ്പാട്, ജലീല്‍ കടവത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
Advertisement
Advertisement