ജ്വല്ലറിയുടമയെ വാനിടിച്ചുവീഴ്ത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികള്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: ജ്വല്ലറിയുടമയെ വാനിടിച്ചു വീഴ്ത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തിലെ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തു. പാടി അതൃക്കുഴി നെല്ലിക്കട്ടയിലെ സുജിത്ത് എന്ന സൂജി (27), ആലുവ മഹിളാലയം തോട്ടു മുഖത്തെ എന്‍.കെ. നിയാസിന്‍ എന്ന സിയാദ് (31) എന്നിവരെ അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ ടി.കെ. മുകുന്ദന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ചുള്ളിക്കര പവിത്ര ജ്വല്ലറിയുടമ ഇരിയ ബംഗ്ലാവിനു സമീപത്തെ ബാലചന്ദ്രനെയാ(43)ണ് ആക്രമിച്ചത്. രാത്രി കടയടച്ച് ബൈക്കില്‍ മടങ്ങുമ്പോഴാണ് സംഭവം. ഇരിയ ചര്‍ച്ചിന് സമീപത്തു വെച്ചാണ് വാഹനമിടിച്ചത്.
കേസില്‍ പള്ളിക്കരയിലെ അബ്ദുല്‍ സലാം (51), കുട്‌ലുവിലെ സത്താര്‍ (44) എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ റിമാന്റിലാണ്. ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ.സുനില്‍കുമാറിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. പൊലീസ് സംഘത്തില്‍ ഹരീഷ്, പ്രകാശന്‍, ബാബു എന്നിവരുമുണ്ടായിരുന്നു.