കോഴിയെ രക്ഷിക്കാനിറങ്ങിയ വയോധികന്‍ കിണറ്റില്‍ വീണു; അഗ്‌നി രക്ഷാസേന തുണയായി
കാഞ്ഞങ്ങാട്: കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാനിറങ്ങിയ വയോധികന്‍ കയറില്‍ നിന്നു പിടിവിട്ട് വീണു. കിണറ്റില്‍ വായു സഞ്ചാരം കുറവായതിനാല്‍ ശ്വാസതടസം അനുഭവപ്പെട്ടതോടെ കാഞ്ഞങ്ങാട് നിന്നെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി ജില്ലാ ആസ്പത്രിയിലേക്കു മാറ്റി. ഇരിയ മുട്ടിച്ചരലിലെ വി. ഗോപാലനാ(65)ണ് വീട്ടുപറമ്പിലെ കിണറ്റില്‍ വീണത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. തുരങ്കത്തിലൂടെ പോയ കോഴിയെ ഗോപാലനും പിന്തുടര്‍ന്നു. ഇതിനിടെ കോഴി കിണറ്റില്‍ വീണു. ഇതിനെ കരയ്ക്കു കയറ്റാന്‍ ശ്രമിക്കുമ്പോഴാണ് ഗോപാലന്‍ അബദ്ധത്തില്‍ വീണത്. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫിസര്‍ ഒ.ജി പ്രഭാകരന്റെ നേതൃത്വത്തിലാണ് രക്ഷാസേനയെത്തിയത്. വായു സഞ്ചാരം കുറഞ്ഞതിനാല്‍ സേനാംഗം പി.ജി ജീവന്‍ ബി.എ സെറ്റ് ധരിച്ച് കിണറ്റിലിറങ്ങിയാണ് ഗോപാലനെ രക്ഷപ്പെടുത്തിയത്. സേനാംഗങ്ങളായ എച്ച്. ഉമേഷ്, പി.അനിലേഷ്, ബി.എ അരുണ്‍, അതുല്‍മോഹന്‍, ഇ.കെ അജിത്ത്, കെ.ദിലീപ്, ഹോംഗാര്‍ഡ് പി.നാരായണന്‍ എന്നിവരും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.