ഗുജറാത്ത് സര്‍ക്കാറിന് സുപ്രീംകോടതിയില്‍ തിരിച്ചടി; 68 പേര്‍ക്ക് ജില്ലാ കോടതി ജഡ്ജിമാരായി സ്ഥാനക്കയറ്റം നല്‍കാനുള്ള നടപടി സ്റ്റേ ചെയ്തു
ന്യൂഡല്‍ഹി: ഗുജറാത്ത് സര്‍ക്കാരിന് സുപ്രീംകോടതിയില്‍ തിരിച്ചടി. 68 പേര്‍ക്ക് ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം നല്‍കാനുള്ള നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. ജില്ലാ ജഡ്ജിമാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലിരിക്കെ വിഞ്ജാപനം ഇറക്കിയതിനാണ് നടപടി.രാഹുല്‍ ഗാന്ധിക്കെതിരെ വിധി പറഞ്ഞ മജിസ്‌ട്രേറ്റിന്റെ സ്ഥാനക്കയറ്റം ഉള്‍പ്പെടെയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗ കേസില്‍ പ്രതികള്‍ക്ക് വീണ്ടും നോട്ടീസ് നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.
അവധിക്ക് ശേഷം ജൂലൈ 11ന് ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കും. കേസില്‍ ജയില്‍ മോചിതനായ ഒമ്പതാം പ്രതിക്ക് മാത്രം ഇതുവരെ നോട്ടീസ് നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പുതിയ നോട്ടീസ് പ്രതികള്‍ക്ക് നേരിട്ട് അയക്കാനും പ്രാദേശിക പത്രമായ സന്ദേശിലും ഇംഗ്ലീഷ് പത്രമായ ടൈംസ് ഓഫ് ഇന്ത്യയിലും പ്രസിദ്ധീകരിക്കാനും ജസ്റ്റിസ് കെ.എം ജോസഫ്, ജസ്റ്റിസ് ബി.വി നാഗരത്‌ന എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദ്ദേശിച്ചു.