ഒഴുക്കില്‍പെട്ട് കാണാതായ റിട്ട. അധ്യാപികയുടെ മൃതദേഹം കണ്ടെത്തി
01:55 PM Aug 04, 2022 IST | UD Desk
Advertisement
കാഞ്ഞങ്ങാട്: ഭീമനടി വില്ലേജില്‍ കൂരാംകുണ്ടില്‍ നിന്ന് ഒഴുക്കില്‍പെട്ട് കാണാതായ റിട്ട. അധ്യാപികയുടെ മൃതദേഹം കണ്ടെത്തി. കൂരാംകുണ്ടില്‍ നിന്ന് കഴിഞ്ഞ ദിവസം ഒഴുക്കില്‍പെട്ട് കാണാതായ റിട്ട. അധ്യാപിക, കൃഷി ഓഫീസര്‍ പ്ലാച്ചിക്കരയിലെ രവീന്ദ്രന്റെ ഭാര്യ ലത(57)യുടെ മൃതദേഹമാണ് പ്ലാച്ചിക്കര ഡാമിന് സമീപം ഇന്ന് രാവിലെ കണ്ടെത്തിയത്. അഗ്‌നി രക്ഷാ സേനയും പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വീട്ടാവശ്യത്തിനായി വാഴയില മുറിച്ചതിനുശേഷം കൈ കഴുകാന്‍ പോയപ്പോഴാണ് ഒഴുക്കില്‍പെട്ടത്. മകന്‍: അഭിജിത്ത്.
കൊച്ചിയില്‍ നിന്ന് 25 അംഗ ദുരന്ത നിവാരണ സേന ഇന്ന് രാവിലെ വെള്ളരിക്കുണ്ടില്‍ എത്തി.
Advertisement
Advertisement