സംസ്ഥാന പൊലീസ് മേധാവി ജില്ലയിലെത്തി; ക്രമസമാധാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു
കാസര്‍കോട്: സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ഇന്നലെ ജില്ലയില്‍ സന്ദര്‍ശനം നടത്തി. ജില്ലാ പൊലീസ് ആസ്ഥാനത്ത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടേയും ഡി.വൈ എസ്.പി മാരുടേയും യോഗം വിളിച്ച് ജില്ലയിലെ ക്രമസമാധാന പ്രശ്‌നങ്ങളും കുറ്റാന്വേഷണത്തെ സംബന്ധിച്ചും വിശദമായി ചര്‍ച്ച ചെയ്തു.
ശബരിമല സീസണില്‍ ജില്ലയില്‍ സ്വീകരിക്കേണ്ട ക്രമസമാധാന പാലനത്തെക്കുറിച്ച് പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. സ്റ്റേഷന്‍ തലത്തിലുള്ള പൊലീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍, ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ക്കെതിരെയെടുക്കേണ്ട നടപടികള്‍ തുടങ്ങിയവ സംബന്ധിച്ചും പൊതുജനങ്ങളോടും പ്രത്യേകിച്ച് സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരോട് നല്ല രീതിയില്‍ പെരുമാറുന്നതിനും അദ്ദേഹം നിര്‍ദ്ദേശിച്ചു. കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തവും സമയബന്ധിതതവുമായ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കി.
യോഗത്തില്‍ നോര്‍ത്ത് സോണ്‍ ഐ.ജിയുടെ ചുമതല വഹിക്കുന്ന കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ എ. അക്ബര്‍, കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി രാഹുല്‍ ആര്‍ നായര്‍, ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന, അഡീഷണല്‍ എസ്.പി പി.കെ. രാജു എന്നിവരും ജില്ലയിലെ ഡി.വൈഎസ്.പി.മാരും യോഗത്തില്‍ സംബന്ധിച്ചു.