അണ്ടര്‍-16 കാസര്‍കോട് ജില്ലാ ടീമിനെ മുഹമ്മദ് അലി ശഹറാസ് നയിക്കും
03:19 PM Apr 30, 2022 IST | UD Desk
Advertisement
കാസര്‍കോട്: മെയ് 4 മുതല്‍ പെരിന്തല്‍മണ്ണ കെസിഎ സ്റ്റേഡിയം, ഫോര്‍ട്ട് മൈതാന്‍ പാലക്കാട് എന്നിവിടങ്ങളിലായി നടക്കുന്ന അണ്ടര്‍-16 അന്തര്‍ ജില്ലാ ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള കാസര്‍കോട് ജില്ലാ ടീമിനെ മുഹമ്മദ് അലി ശഹറാസ് നയിക്കും. സുശ്രീത്ത് എസ് അയിലാണ് ഉപനായകന്‍. മറ്റു ടീമംഗങ്ങള്‍: അഹമ്മദ് കബീര്‍ അഫ്ത, പ്രസന്ന കെ, അബ്ഷര്‍ ഹമീദ് ടിഎ, സികെ പ്രേരന്‍ പ്രഭാകര്‍, മുഹമ്മദ് ഹബീബ്, മാഹിന്‍ കൃഷ്ണ കെ, മുഹ്‌യദ്ധീന്‍ സിദാന്‍, മുഹമ്മദ് രഹാന്‍ എംഎന്‍, മിതുന്‍ പിഎ, മുഹമ്മദ് ഫസല്‍ ഖൈസ്, ബ്രിജേഷ് ബികെ, മുഹമ്മദ് ശഫ്‌നാന്‍ സിഎ, ശ്രവണ്‍ കൃഷ്ണ, തളങ്കര ആമില്‍ ഹസ്സന്‍. മാനേജര്‍: കെടി നിയാസ്, കോച്ച്: ശഹദാബ് ഖാന്‍.
Advertisement
Advertisement