For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
മൊഗ്രാല്‍പുത്തൂരില്‍ ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

മൊഗ്രാല്‍പുത്തൂരില്‍ ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

05:16 PM Aug 02, 2022 IST | UD Desk
Advertisement

കാസര്‍കോട്: മൊഗ്രാല്‍പുത്തൂരില്‍ ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് കര്‍ണ്ണാടക സ്വദേശിയായ കൂലിത്തൊഴിലാളി മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്ന് തൊഴിലാളികള്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു.
കര്‍ണ്ണാടക കദക് സിത്താരഹള്ളി സ്വദേശിയും ചൂരി മീപ്പുഗിരിയില്‍ താമസക്കാരനുമായ ഹൊന്നപ്പ പൂജാര്‍ (31) ആണ് മരിച്ചത്.
മൊഗ്രാല്‍പുത്തൂര്‍-കമ്പാര്‍ റോഡില്‍ എടച്ചേരിയില്‍ ഇന്നലെ വൈകിട്ടായിരുന്നു അപകടം. ഓട്ടോ ഡ്രൈവര്‍ ബെള്ളൂരിലെ സുബൈറിനും(33) മറ്റ് മൂന്ന് യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. ശാസ്താനഗര്‍ ഭാഗത്ത് കോണ്‍ക്രീറ്റ് ജോലി ചെയ്ത് ഓട്ടോയില്‍ മടങ്ങുന്നതിനിടെയാണ് കര്‍ണ്ണാടക സ്വദേശികള്‍ സഞ്ചരിച്ച ഓട്ടോ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ഓട്ടോ എടച്ചേരി തോട്ടില്‍ തല കീഴായി മറിയുകയായിരുന്നു. പരിസരവാസികള്‍ ഏറെ പരിശ്രമിച്ചാണ് ഓട്ടോയില്‍ കുടുങ്ങിയവരെ പുറത്തെടുത്ത് ആസ്പത്രിയില്‍ എത്തിച്ചത്. രാത്രിയോടെയാണ് ഹൊന്നപ്പ മരിച്ചത്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ശേക്കപ്പയുടെയും എല്ലമ്മയുടെയും മകനാണ് ഹൊന്നപ്പ. ഭാര്യ: ഗീത. മൂന്ന് മക്കളുണ്ട്. സഹോദരന്‍: ഈരപ്പ. മരണ വിവരമറിഞ്ഞ് ബന്ധുക്കള്‍ കാസര്‍കോട്ടെത്തി.

Advertisement
Advertisement