യുവാവ് പനി ബാധിച്ച് മരിച്ചു
04:44 PM Jul 29, 2022 IST | UD Desk
Advertisement
കാഞ്ഞങ്ങാട്: പനി ബാധിച്ച് കൊട്ടോടി സ്വദേശി മരിച്ചു. കുടുംബൂര്‍ പാലത്തിനു സമീപം അരിമ്പ്യയില്‍ സി.മനോജ്(36) ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് മരിച്ചത്. മൂന്നു ദിവസത്തിലധികമായി പനിയുണ്ടെങ്കിലും ആസ്പത്രിയില്‍ പോയിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്ന് രാവിലെ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അവശനായ മനോജിനെ ബന്ധുക്കള്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. എം.രാഘവന്‍ നായര്‍-സി.പത്മാവതി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മണികണ്ഠന്‍ (ഗള്‍ഫ്), സുധ, രതീഷ് (വയനാട്).
Advertisement
Advertisement