14ന് അര്‍ദ്ധരാത്രി സഭയുടെ പ്രത്യേക സമ്മേളനം ചേരില്ല; സതീശന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി
01:21 PM Aug 09, 2022 IST | UD Desk
Advertisement
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 14ന് അര്‍ദ്ധരാത്രി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി. മന്ത്രിമാര്‍ക്ക് ജില്ലകളിലെ സ്വാതന്ത്ര ദിന പരിപാടികളില്‍ പങ്കെടുക്കേണ്ടത് ചൂണ്ടികാണിച്ചാണ്, പ്രത്യേക സഭാ സമ്മേളനം ചേരാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന് മറുപടി കത്തും നല്‍കി. 14 ന് അര്‍ധരാത്രിയോ മറ്റേതെങ്കിലും ദിവസമോ പ്രത്യക സമ്മേളനം ചേരണമെന്നായിരുന്നു വി.ഡി സതീശന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മറ്റേതെങ്കിലും ദിവസം ചേരുന്നതില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടില്ല.
Advertisement
Advertisement