പരപ്പയില്‍ നിന്ന് മോഷണം പോയ ബൈക്കുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
01:52 PM Aug 09, 2022 IST | UD Desk
Advertisement
കാഞ്ഞങ്ങാട്: പരപ്പയില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച കേസില്‍ രണ്ട് യുവാക്കളെ വെള്ളരിക്കുണ്ട് എസ്.ഐ എംപി വിജയകുമാറും സംഘവും അറസ്റ്റ് ചെയ്തു.
കരിവെള്ളൂര്‍ പാലേത്തരയിലെ ജസില്‍ (23), കൊടക്കാട് വെള്ളച്ചാലിലെ ഇസ്മയില്‍ (19) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് പരപ്പയില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയ ബാനം കോട്ടപ്പാറയിലെ മഹേഷ് പരപ്പ വില്ലേജ് ഓഫീസ് പരിസരത്ത് നിര്‍ത്തിയിട്ട കെഎല്‍ 79-എ 2305 നമ്പര്‍ ബൈക്കാണ് ഇവര്‍ മോഷ്ടിച്ചത്.
മോഷ്ടിച്ച ബൈക്ക് ജസിലിന്റെ വിട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. അന്വേഷണ സംഘത്തില്‍ എസ്‌ഐക്ക് പുറമേ എഎസ്‌ഐമായ സജി ജോസഫ്, രാജന്‍, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സത്യപ്രകാശ്, ടിആര്‍ മധു എന്നിവരും ഉണ്ടായിരുന്നു.
Advertisement
Advertisement