അല്‍ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയതായി യു.എസ്
02:07 PM Aug 02, 2022 IST | UD Desk
Advertisement
അമേരിക്ക: അല്‍ ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചു. ഇക്കാര്യം യു.എസ് പ്രസിഡണ്ട് ജോ ബൈഡന്‍ സ്ഥിരീകരിച്ചു. ഞായറാഴ്ച അഫ്ഗാനില്‍ ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് അയ്മന്‍ അല്‍ സവാഹിരിയെ കൊലപ്പെടുത്തിയതെന്നും സി.ഐഎയാണ് കാബൂളില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതെന്നും അമേരിക്ക സ്ഥിരീകരിച്ചു. രഹസ്യ താവളത്തില്‍ കഴിയുകയായിരുന്ന അയ്മന്‍ അല്‍ സവാഹിരിക്കുമേല്‍ ഡ്രോണില്‍ നിന്നുള്ള രണ്ട് മിസൈലുകള്‍ പതിക്കുകയായിരുന്നു. അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചതോടെ നീതി നടപ്പായെന്ന് യു.എസ് പ്രസിഡണ്ട് ജോ ബൈഡന്‍ വ്യക്തമാക്കി.
2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ സൂത്രധാരനായിരുന്നു. 2020ല്‍ സവാഹിരി മരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടു.
Advertisement
Advertisement