അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ ക്വാറികളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി
കാസര്‍കോട്: കരിന്തളം വില്ലേജില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ ക്വാറികളില്‍ വിജിലന്‍സ് ഡി.വൈ.എസ്.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. കരിന്തളം വില്ലേജില്‍ ഉമിച്ചി എന്ന സ്ഥലത്താണ് യാതൊരു മാനദണ്ഡവും പാലിക്കാതെ ഏക്കര്‍ കണക്കിന് സ്ഥലത്ത് ചെങ്കല്‍ ക്വാറി നടത്തിവരുന്നത്. സര്‍ക്കാറിന് യാതൊരു വരുമാനവും ഈ ഇനത്തില്‍ ലഭിക്കുന്നില്ല. അനിയന്ത്രിതമായി ഇങ്ങനെ ഖനനം നടത്തുന്നതു വഴി പല വിധത്തിലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളും അനുഭവിക്കേണ്ടതായും വരുന്നു പ്രദേശ വാസികള്‍ക്ക്. ഇങ്ങനെ ഒരു നിയന്ത്രന്നവുമില്ലാതെ ഖനനം നടത്തുന്നത് വഴി അമിതമായ ചൂടും ജലക്ഷാമവും നേരിടുന്നതായും പ്രദേശ വാസികള്‍ പറയുന്നു. പരിശോധനയില്‍ ഒരു ടിപ്പര്‍ ലോറി പിടിച്ചെടുത്തു. ലൈസന്‍സില്ലാതെ ഖനനം നടത്തുന്ന സ്ഥലങ്ങളില്‍ തുടര്‍ന്നും പരിശോധന ഉണ്ടാകും. ഇന്ന് പരിശോധിച്ച ഏക്കര്‍ കണക്കിന് സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഭൂമിയടക്കമുണ്ടോയെന്നത് കൂടുതല്‍ പരിശോധനയില്‍ മാത്രമെ വ്യക്തമാകു .
പരിശോധനയില്‍ ഡി.വൈ.എസ്.പിയെ കൂടാതെ അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ വി.എം മധുസൂദനന്‍, പി.വി. സതീശന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.വി. ജയന്‍, രതീഷ്, ജില്ലാ പഞ്ചായത്ത് അസി. എഞ്ചിനിയര്‍ ബി. വൈശാഖ് എന്നിവരുമുണ്ടായിരുന്നു.