For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
വിസ്ഡം മദ്രസ പൊതുപരീക്ഷ  ഒന്നാം റാങ്ക് കാസര്‍കോട്ട്

വിസ്ഡം മദ്രസ പൊതുപരീക്ഷ: ഒന്നാം റാങ്ക് കാസര്‍കോട്ട്

02:24 PM May 26, 2023 IST | Utharadesam
Advertisement

കാസര്‍കോട്: വിസ്ഡം എജുക്കേഷന്‍ ബോര്‍ഡ് നടത്തിയ അഞ്ചാം ക്ലാസിലേയും എട്ടാം ക്ലാസിലേയും പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. അഞ്ചാം ക്ലാസില്‍ കാഞ്ഞങ്ങാട് സലഫി മദ്രസയിലെ ഫാത്തിമത്ത് ഹിബ പി.ടി.പി സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് നേടി. ജില്ലയില്‍ അഞ്ചാം ക്ലാസ് പരീക്ഷയില്‍ അല്‍മനാര്‍ മദ്രസ അരിമല, സലഫി മദ്രസ പെര്‍ല, രിയാദു സലഫിയ്യീന്‍ മദ്രസ പരവനടുക്കം, അല്‍ ഹിക്മ മദ്രസ കാസര്‍കോട് ടൗണ്‍, സലഫി മദ്രസ കല്ലക്കട്ട, അല്‍ മദ്രസത്തു സലഫിയ്യ എസ്.പി നഗര്‍ എന്നീ മദ്രകള്‍ നൂറ് ശതമാനം വിജയം കരസ്ഥമാക്കി. എട്ടാം ക്ലാസ് പരീക്ഷയില്‍ മദ്രസത്തു സലഫിയ്യ കൊമ്പനടുക്കം, രിയാദു സലഫിയ്യീന്‍ മദ്രസ പരവനടുക്കം, സലഫി മദ്രസ ചൗക്കി എന്നീ മദ്രസകള്‍ നൂറ് ശതമാനം വിജയം നേടി. ഒന്നാം റാങ്ക് നേടിയ ഫാത്തിമത്ത് ഹിബയേയും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളേയും അതിന് വേണ്ടി പ്രയത്‌നിച്ച അധ്യാപകരേയും വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.

Advertisement
Advertisement