കണ്ണൂരില്‍ പള്ളിക്കര തൊട്ടിയിലെ കുടുംബം സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ച് യുവതി മരിച്ചു; രണ്ട് മക്കള്‍ക്കും സഹോദരനും പരിക്ക്
05:01 PM May 04, 2023 IST | Utharadesam
Advertisement
കണ്ണൂര്‍: കണ്ണൂരില്‍ ബേക്കല്‍ പള്ളിക്കര തൊട്ടിയിലെ കുടുംബം സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ച് യുവതി മരിച്ചു. തൊട്ടിയിലെ ഷബീറിന്റെ ഭാര്യ നസീദ(26)യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ കണ്ണൂര്‍ എടക്കാട് പൊലീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. നസീദയുടെ രണ്ട് മക്കളും സഹോദരന്‍ സമീറും ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. വിവരമറിഞ്ഞ് തൊട്ടിയില്‍ നിന്നും ബന്ധുക്കള്‍ കണ്ണൂരിലേക്ക് പോയി.
Advertisement
Advertisement