ഭര്‍തൃസഹോദരി ആത്മഹത്യ ചെയ്ത കേസില്‍ യുവതിക്ക് മൂന്നു വര്‍ഷം കഠിന തടവ്
07:53 PM Mar 18, 2023 IST | Utharadesam
Advertisement
കാഞ്ഞങ്ങാട്: ഭര്‍തൃ സഹോദരി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ യുവതിക്ക് കോടതി മൂന്നു വര്‍ഷം കഠിന തടവും 5,000 രൂപ പിഴയും വിധിച്ചു. കാഞ്ഞങ്ങാട് ബല്ല കുറ്റികാലില്‍ ഗിരിജ(50)യെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ശിക്ഷിച്ചത്. ഭര്‍തൃ സഹോദരി 2017 ജനുവരിയില്‍ ഗിരിജയുടെ പീഡനം മൂലം ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. അന്നത്തെ ഹൊസ്ദുര്‍ഗ് എസ്‌ഐ എ സന്തോഷ് കുമാറാണ് കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രൊസിക്യുഷന് വേണ്ടി പബ്ലിക് പ്രൊസിക്യുട്ടര്‍മാരായ പി രാഘവനും ഇ ലോഹിതാക്ഷനും ഹാജരായി.
Advertisement
Advertisement