For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ബ്യൂട്ടീഷ്യനായ ഭര്‍തൃമതിയെ ലോഡ്ജ് മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി  പ്രതി അറസ്റ്റില്‍

ബ്യൂട്ടീഷ്യനായ ഭര്‍തൃമതിയെ ലോഡ്ജ് മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

07:24 PM May 16, 2023 IST | Utharadesam
Advertisement

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ ഭര്‍തൃമതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചൊവ്വാഴ്ച നാലു മണിയോടെയാണ് നഗരത്തെ നടുക്കിയ കൊലപാതകം. ഉദുമ ബാര മുക്കുന്നോത്തെ ബാലകൃഷ്ണന്റെ മകളും ബ്യൂട്ടീഷ്യനുമായ ദേവിക(36) യാണ് കൊല്ലപ്പെട്ടത്. സംഭവമായി ബന്ധപ്പെട്ട ബോവിക്കാനം സ്വദേശിയും കാഞ്ഞങ്ങാട്ടേ സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനുമായ സതീഷ് ഭാസ്‌കരനെ ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. പുതിയ കോട്ടയിലെ ലോഡ്ജില്‍ വച്ചാണ് സംഭവം. കൊല്ലപ്പെട്ട ദേവികയും സതീഷും അടുപ്പത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള അടുപ്പം ഇരുവരുടെയും കുടുംബ പ്രശ്‌നത്തിലേക്കെത്തിയിരുന്നു. ദേവികക്കെതിരെ സതീഷിന്റെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് മേല്‍പ്പറമ്പ് പൊലീസില്‍ ഇരു വിഭാഗക്കാരെയും വിളിച്ച് സംസാരിച്ചിരുന്നു. ഒരാഴ്ചയായി വീട്ടില്‍ നിന്നും മാറി നിന്നിരുന്ന സതീഷ് ലോഡ്ജിലാണ് താമസിച്ചു വന്നിരുന്നത്. ഇന്ന് ബ്യൂട്ടീഷ്യന്‍മാരുടെ സംഘടനയുടെ സമ്മേളനം നടക്കുന്നതിനാല്‍ ദേവിക കാഞ്ഞങ്ങാട് വന്നിരുന്നു. ഉച്ചയോടെ ദേവികയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയാണ് കടുംകൈ ചെയ്തതെന്നാണ് വിവരം. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍, ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈന്‍ തുടങ്ങിയവര്‍ ലോഡ്ജ് മുറിയിലെത്തി.

Advertisement
Advertisement