For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
വേള്‍ഡ് മാസ്റ്റേര്‍സ് മീറ്റ്  ഇന്ത്യന്‍ ടീമില്‍ ജില്ലയില്‍ നിന്ന് അഞ്ചംഗ സംഘം

വേള്‍ഡ് മാസ്റ്റേര്‍സ് മീറ്റ്: ഇന്ത്യന്‍ ടീമില്‍ ജില്ലയില്‍ നിന്ന് അഞ്ചംഗ സംഘം

04:44 PM May 05, 2022 IST | UD Desk
Advertisement

കാസര്‍കോട്: ജൂണില്‍ ഫിന്‍ലാന്‍ഡില്‍ നടക്കുന്ന വേള്‍ഡ് മാസ്റ്റേര്‍സ് മീറ്റില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ ജില്ലയില്‍ നിന്ന് അഞ്ചംഗ സംഘം.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയായ അംഗന്‍വാടി വര്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ട്.
ചെന്നൈയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ തിരഞ്ഞെടുക്കപ്പെട്ടവരാണിവര്‍. ദേശീയ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണ മെഡല്‍ നേടിയ റവന്യൂ വകുപ്പ് ജീവനക്കാരന്‍ കൊടക്കാട് കുഴിപ്രത്ത് ഹൗസില്‍ എം. മധുകുമാര്‍ (ഡിസ്‌കസ്‌ത്രോ), മുന്നാട് പുലിയാര്‍ക്കല്ല് ഹൗസില്‍ ജി. ശോഭന കുമാരി (15 കിലോമീറ്റര്‍ നടത്തം), വെള്ളി മെഡില്‍ നേടിയ അംഗന്‍വാടി വര്‍ക്കര്‍ ബേഡഡുക്ക പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കൊളത്തൂര്‍ പി. വസന്തകുമാരി (ഹൈജംപ്), ബേഡഡുക്ക കോളിക്കര ഹൗസില്‍ ആര്‍. സുനിത കുമാരി (2000 മീറ്റര്‍ സ്ട്രിപ് ചെയ്‌സ്), ബിരിക്കുളം കോളംകുളം ഹൗസില്‍ കെ.പി സിനി (ജാവലിന്‍ ത്രോ) എന്നിവര്‍ പങ്കെടുക്കുമെന്ന് ജില്ലാ മലയാളി മാസ്റ്റേര്‍സ് മീറ്റ് അത്‌ലറ്റിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് സലീം ആനബാഗിലു അറിയിച്ചു.

Advertisement
Advertisement