For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
എക്‌സൈസ് സ്‌ക്വാഡ് നടത്തിയ പരിശോധനക്കിടെ എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍

എക്‌സൈസ് സ്‌ക്വാഡ് നടത്തിയ പരിശോധനക്കിടെ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

02:09 PM May 18, 2023 IST | Utharadesam
Advertisement

കാസര്‍കോട്: എക്‌സൈസ് സ്‌ക്വാഡ് നടത്തിയ പരിശോധനക്കിടെ 1.04 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. കാസര്‍കോട് കസബ കടപ്പുറത്തെ ബി. ബബീഷ് (29) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് കാസര്‍കോട് എക്‌സൈസ് റേഞ്ച് അസി. ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും നടത്തിയ പരിശോധനയിലാണ് ബബീഷിന്റെ കൈവശം എം.ഡി.എം.എ കണ്ടെത്തിയത്. കസബ കടപ്പുറത്തായിരുന്നു പരിശോധന. എക്‌സൈസ് ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ കെ.വി സുനീഷ് മോന്‍, പ്രിവന്റീവ് ഓഫീസര്‍ വി.കെ വിജോയ്, സിവില്‍ ഓഫീസര്‍ എം. മുരളീധരന്‍, ഡ്രൈവര്‍ കെ.കെ പ്രശാന്ത്, വനിതാ എക്‌സൈസ് ഓഫീസര്‍ മെയ് മോള്‍ ജോണ്‍ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

Advertisement
Advertisement