For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
മക്കള്‍ ഡോക്ടര്‍മാര്‍  ഇളയ മകള്‍ സി എ പരീക്ഷ പാസായി  വോളിബോള്‍ ബഷീറിന് ഇത് സ്വപ്‌ന സാക്ഷാത്ക്കാരം

മക്കള്‍ ഡോക്ടര്‍മാര്‍; ഇളയ മകള്‍ സി.എ പരീക്ഷ പാസായി, വോളിബോള്‍ ബഷീറിന് ഇത് സ്വപ്‌ന സാക്ഷാത്ക്കാരം

05:40 PM Jul 17, 2022 IST | UD Desk
Advertisement

തളങ്കര: മക്കള്‍ക്ക് മികച്ച വിദ്യഭ്യാസം നല്‍കണമെന്ന കെ.എ മുഹമ്മദ് ബഷീര്‍ വോളിബോളിന്റെ ആഗ്രഹം ഇളയമകള്‍ ഷമ ബഷീര്‍ സി.എ പരീക്ഷയില്‍ വിജയിച്ചതോടെ പൂര്‍ണ്ണമായി. വിദ്യഭ്യാസ പ്രവര്‍ത്തകന്‍ കൂടിയായ ബഷീര്‍ വോളിബോളിന്റെയും പരേതയായ സഫൂറയുടേയും മൂത്ത മകള്‍ ഷമീമ ദന്ത ഡോക്ടറാണ്. ഭര്‍ത്താവും മുന്‍മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ പേരമകനുമായ ഡോ. ജാസര്‍ ഷരീഫിനൊപ്പം ദുബായില്‍ ക്ലീനിക്ക് നടത്തുകയാണ്. രണ്ടാമത്തെ മകള്‍ ഷഹല ഓഡിയോളജിസ്റ്റും സ്പീച്ച് തെറാപ്പിസ്റ്റുമാണ്. റാങ്ക് ജേതാവായിരുന്നു. നീലേശ്വരം സ്വദേശിയും ഇലക്ട്രിക്കല്‍ എഞ്ചിനീയറുമായ ഭര്‍ത്താവ് ജംഷീറിനൊപ്പം ഖത്തറിലാണ്. എം.ബി.ബി.എസ് നേടിയ മൂന്നാമത്തെ മകള്‍ ഡോ. ഷന ദുബായില്‍ ക്ലീനിക്ക് നടത്തുകയാണ്. കോഴിക്കോട് സ്വദേശിയും ദുബായിലെ അലി സായിദ് ഹോസ്പിറ്റലിലെ ഡോക്ടറുമായ സഹീര്‍ അലിയുടെ ഭാര്യയാണ്. നാലാമത്തേത് മകനാണ്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ ജാസിം ബഷീര്‍. ദുബായില്‍ ജോലി ചെയ്യുന്നു.
ഏറ്റവും ഇളയമകളാണ് ഐ.സി.എ.ഐ പരീക്ഷയില്‍ വിജയിച്ച് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ ഷമ ബഷീര്‍. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഷമ മുഴുവന്‍ മാര്‍ക്കും നേടിയിരുന്നു. പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ഡിസ്റ്റിംഗ്ഷനുമുണ്ടായിരുന്നു.

Advertisement
Advertisement